കൊച്ചി: മനസിന് ഏറെ ആഘാതമുണ്ടാക്കിയ ഒന്നായിരുന്നു ഉമയ്ക്കുണ്ടായ അപകടമെന്ന് കെ കെ ശൈലജ എംഎൽഎ. ഉമാ തോമസ് മരുന്നുകളോട് പ്രതികരിക്കുകയും നില മെച്ചപ്പെടുകയും ചെയ്യുന്നുണ്ടെന്നും ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നുവെന്നും കെ കെ ശൈലജ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
എറണാകുളം റിനായ് മെഡിസിറ്റിയിൽ ഉമാ തോമസ്എം.എൽ.എയുടെ കുടംബത്തെ സന്ദർശിച്ചു.മനസ്സിൽ ഏറെ ആഘാതമുണ്ടാക്കിയ ഒന്നായിരുന്നു ഉമയ്ക്കുണ്ടായ അപകടം. ഉമയുടെ പ്രിയപ്പെട്ട മക്കൾവിഷ്ണു തോമസിനെയും വിവേക് തോമസിനെയുംപിടിയുടെ സഹോദരനെയും കണ്ടു. ആശുപത്രി സി.ഇ.ഒ , എംഡി എന്നിവരുമായി സംസാരിച്ചപ്പോൾ ഏറെ ആശ്വാസം തോന്നി. എം.എൽ.എ മരുന്നുകളോട് പ്രതികരിക്കുകയും നില മെച്ചപ്പെടുകയും ചെയ്യുന്നുണ്ട്. എത്രയും വേഗംഉണ്ടായ പ്രയാസങ്ങളിൽ നിന്ന് മോചിതയാകട്ടെ എന്ന് ആശിക്കുന്നു.