ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലെ സീലംപൂരിൽ നാലുനില കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ട് മരണം സ്ഥിരീകരിച്ചു. ഒരു പുരുഷനും ഒരു സ്‌ത്രീയുമാണ് മരിച്ചതെന്നാണ് വിവരം. കെട്ടിട അവശിഷ്‌ടങ്ങൾക്കിടയിൽ നിന്ന് കണ്ടെത്തിയ എട്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. കെട്ടിടം തകരാനുള്ള കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. ആകെ പത്തുപേർ കെട്ടിടത്തിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം.
വലിയ ശബ്‌ദം കേട്ട് സമീപത്തുള്ളവർ നോക്കിയപ്പോഴാണ് കെട്ടിടം തകർന്നുവീണ കാഴ്‌ച കണ്ടത്. തകർന്ന കെട്ടിടത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കെട്ടിടത്തിന്റെ അവശിഷ്‌ടങ്ങൾ മാറ്റി പ്രദേശവാസികളാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. 14 മാസം പ്രായമുള്ള ആൺകുഞ്ഞ്, നാല് പുരുഷന്മാർ, മൂന്ന് സ്‌ത്രീകൾ ഉൾപ്പെടെ പരിക്കേറ്റ എട്ടുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.