സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങളൊക്കെ പങ്കുവയ്ക്കുന്നയാളാണ് അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു. റീലുകളും ചിത്രങ്ങളുമൊക്കെ ഇവർ പോസ്റ്റ് ചെയ്യാറുണ്ട്. നവവധുവായി അണിഞ്ഞൊരുങ്ങിയുള്ള രേണുവിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
മഞ്ഞ സാരി ധരിച്ച്, ആഭരണങ്ങൾ അണിഞ്ഞ്, പൂക്കൾ ചൂടി മനോഹരിയായിട്ടാണ് രേണു ഒരുങ്ങിയിരിക്കുന്നത്. മേക്കപ്പ് ആർട്ടിസ്റ്റായ സുജയാണ് രേണുവിനെ ഒരുക്കിയത്. സുജ തന്നെയാണ് ചിത്രങ്ങളും വീഡിയോയും പങ്കുവച്ചത്.തന്നെ ഇത്രയും മനോഹരമായി ഒരുക്കിയ സുജയ്‌ക്ക് നന്ദി പറഞ്ഞുകൊണ്ട് രേണു പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.