ലക്‌നൗ: മഹാകുംഭമേളയിലേയ്ക്കുള്ള യാത്രക്കിടെ വാഹനാപകടത്തിൽ പത്ത് തീർത്ഥാടകർക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ കാറും ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പ്രയാഗ്‌രാജ്- മിർസാപൂർ ഹൈവേയിൽ ഇന്നലെ അർദ്ധരാത്രിയുണ്ടായ അപകടത്തിൽ 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഛത്തീസ്‌ഡഗിലെ കോർബ ജില്ലയിൽ നിന്നുള്ളവരാണ് അപകടത്തിൽപ്പെട്ടത്. തീർത്ഥാടകർ സഞ്ചരിച്ച ബൊലേറോ കാർ മദ്ധ്യപ്രദേശിലെ രാജ്‌ഗഡിൽ നിന്ന് വരികയായിരുന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.