കുറ്റ്യാടി: കുറ്റ്യാടി, തൊട്ടിൽപാലം ടൗണുകളിൽ എം.ഡി.എം.എയുമായി രണ്ടു യുവാക്കൾ പിടിയിൽ. തൊട്ടിൽപാലത്ത് മരുതോങ്കര ഉറവുകുണ്ടിൽ അശോകന്റെ മകൻ അലിൻ (21), കുറ്റ്യാടിയിൽ അടുക്കത്ത് പാറച്ചാൽ അമ്മതിന്റെ മകൻ മുഹമ്മദ് ആഷിഖ്(23) എന്നിവരെയാണ് ലോക്കൽ പൊലീസും ഡാൻസാഫ് ടീമും ചേർന്ന് വ്യാഴാഴ്ച രാവിലെ പിടികൂടിയത്.
ബംഗളുരുവിൽനിന്ന് ഇരിട്ടി, നാദാപുരം വഴി ബസിൽ വന്നിറങ്ങിയ ഇവരുടെ പക്കൽ എം.ഡി.എം.എയുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. എസ്.ഐ സതീശൻ വായോത്ത് അറസ്റ്റ് ചെയ്ത ആഷിക്കിൽനിന്ന് 72.69 ഗ്രാമും എസ്.ഐ അൻവർഷാ അറസ്റ്റ് ചെയ്ത അലിനിൽനിന്ന് 66ഗ്രാം എം.ഡി.എം.എയും കണ്ടെടുത്തു. കുറ്റ്യാടി മേഖലയിയിൽ വിതരണം ചെയ്യാനാണ് ഇവ കടത്തിയതെന്ന് പൊലീസ് പറഞ്ഞു. നാദാപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്റെ ചാർജുള്ള വടകര മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്ത് കോഴിക്കോട് ജില്ല ജയിലിലേക്കയച്ചു.