മോഹൻലാലിന്റെ മകൾ വിസ്മയ സിനിമയിലേക്ക്. ആശിർവാദ് സിനിമാസ് നിർമിക്കുന്ന 37-ാം സിനിമയിലാണ് വിസ്മയ നായികയായി തുടക്കം കുറിക്കുന്നത്. സഹോദരൻ പ്രണവിന് പിന്നാലെയാണ് വിസ്മയയും സിനിമയിലേക്കെത്തുന്നത്.
തുടക്കം എന്നാണ് സിനിമയുടെ പേര്. 2018 എന്ന ചിത്രത്തിനുശേഷം ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയാണിത്.ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ അവതരിപ്പിച്ചു.
പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ തുടങ്ങിയവർ സിനിമയിൽ അരങ്ങേറിയപ്പോൾ മുതൽ വിസ്മയയും വെള്ളിത്തിരയിലേക്കുവരുമോ എന്ന ചോദ്യം ഉയർന്നിരുന്നു. ഇതിനാണ് ഇപ്പോൾ ഉത്തരമായിരിക്കുന്നത്. തായ് ആയോധനകലയും അഭ്യസിച്ചിട്ടുള്ള താരപുത്രി ഇതിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.