അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച പുതിയ ചിത്രങ്ങൾക്ക് ലഭിക്കുന്നത് രൂക്ഷവിമർശനം. വിഷു ആശംസകൾ എന്ന പേരിൽ പങ്കുവച്ച ചിത്രങ്ങൾക്കാണ് സൈബർ ആക്രമണം നേരിടുന്നത്. 'ഒരു സ്ത്രീക്ക് ഉണ്ടായിരിക്കേണ്ട ഏറ്റവും ആകർഷകമായ കാര്യം ആത്മവിശ്വാസമാണ്', 'സ്ത്രീകളാണ് സമൂഹത്തിന്റെ യഥാർത്ഥ ശില്പികൾ', 'ശക്തരായ സ്ത്രീകൾക്ക് ആറ്റിറ്റ്യൂഡ് ഇല്ല, മാനദണ്ഡങ്ങളുണ്ട്' എന്നിങ്ങനെയുള്ള കുറിപ്പുകളോടെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
നാടൻ ലുക്കിനൊപ്പം മോഡേൺ ടച്ചും കലർന്ന വേഷമാണ് രേണു സുധി ധരിച്ചിരിക്കുന്നത്. പട്ടുപാവാടയും ടോപ്പുമാണ് രേണു അണിഞ്ഞിരിക്കുന്നത്. രേണുവിന്റെ മോഡേൺ ലുക്കിനാണ് വിമർശനങ്ങൾ നേരിടുന്നത്.'ഇതിപ്പോ ഉടുക്കാൻ മറന്നുപോയതാണോ, അതോ ഉടുത്തത് അഴിഞ്ഞു പോയത് ആണോ, ഇനീപ്പോ ഉടുക്കാൻ ഇഷ്ടം ഇല്യാഞ്ഞിട്ടാണോ', 'ഇങ്ങനെ വേണ്ടാരുന്നു', 'ഒന്നും പറയുന്നില്ല പറഞ്ഞ ചെലവിന് കൊടുക്കാൻ പറയും', 'സ്വന്തം ശരീരം പ്രദർശിപ്പിച്ചുകൊണ്ടു മാത്രമല്ല സ്ട്രോങ്ങ് വുമൺ ആവേണ്ടത്', 'നിനക്ക് നാണമില്ലേ രേണു ഇങ്ങനെ തുണി ഉരിഞ്ഞു കാണിക്കാന് ശ്രുതി മരിക്കാൻ നോക്കിയിരുന്നു അവൾ തുണി അഴിക്കാൻ', 'ഇച്ചിരി ഉളുപ്പ് നല്ലതാ ചത്തൂടെ ഒന്ന് സുധി അല്ല മരിക്കേണ്ടത് നീ ആയിരിന്നു നിനക്ക് 2 മക്കൾ ഇല്ലേ', 'ഇത്രയും വേണ്ടായിരുന്നു മോശം ആയി', 'ഭർത്താവ് മരിച്ച ഒരു സ്ത്രീ ചെയ്യുന്ന കാര്യം അല്ല ഇത്'- തുടങ്ങിയ രൂക്ഷ കമന്റുകളാണ് ചിത്രങ്ങൾക്ക് ലഭിക്കുന്നത്.