BREAKING NEWS
dateTUE 24 JUN, 2025, 9:09 AM IST
dateTUE 24 JUN, 2025, 9:09 AM IST
back
Homeentertainment
entertainment
SREELAKSHMI
Fri Jun 20, 2025 03:32 PM IST
ആര്യയുടെയും സിബിന്റെയും വിവാഹത്തിൽ പങ്കെടുക്കില്ല; തുറന്നുപറഞ്ഞ് സുഹൃത്തും നടിയുമായ ഫറ ഷിബില
NewsImage

ടെലിവിഷൻ താരങ്ങളായ ആര്യയുടെയും സിബിന്റെ വിവാഹ നിശ്ചയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതാണ്. ഇരുവരും വിവാഹിതരാകാൻ പോകുന്നുവെന്ന കാര്യം ആരാധകർക്കും സർപ്രൈസായിരുന്നു. വിവാഹത്തീയതി ആര്യ പുറത്തുവിട്ടിട്ടില്ലെങ്കിലും ചിങ്ങത്തിൽ വിവാഹം ഉണ്ടാകുമെന്ന് ആര്യ ഒരഭിമുഖത്തിലൂടെ വെളിപ്പെടുത്തിയിരുന്നു.

ഇപ്പോഴിതാ ചടങ്ങിൽ താൻ പങ്കെടുക്കില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഇരുവരുടെയും അടുത്ത സുഹൃത്തും നടിയുമായ ഫറ ഷിബില. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ആര്യ - സിബിൻ വിവാഹത്തെക്കുറിച്ച് നേരത്തെ അറിഞ്ഞിരുന്നോ എന്ന അവതാരകയുടെ ചോദ്യത്തിന് നോ എന്നായിരുന്നു ഫറ ഷിബിലയുടെ മറുപടി.ആര്യയ്ക്ക് ബ്രൈഡൽ ഷവർ എന്തെങ്കിലും കൊടുക്കുന്നുണ്ടോയെന്ന് അവതാരക ചോദിച്ചു. നിർഭാഗ്യവശാൽ ഞാൻ ആ ചടങ്ങിൽ പങ്കെടുക്കില്ലെന്നായിരുന്നു ഫറ ഷിബിലയുടെ മറുപടി. വിവാഹ നിശ്ചയത്തിലും ഫറ ഷിബില പങ്കെടുത്തിരുന്നില്ല

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE