BREAKING NEWS
dateSUN 19 JAN, 2025, 12:44 PM IST
dateSUN 19 JAN, 2025, 12:44 PM IST
back
HomeRegional
Regional
SREELAKSHMI
Wed Jan 15, 2025 04:06 PM IST
കാട്ടാക്കട അശോകന്‍ വധക്കേസ്: ആര്‍എസ്എസുകാരായ അഞ്ച് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം
NewsImage

തിരുവനന്തപുരം: കാട്ടാക്കട സ്വദേശിയും സി.പി.എം. പ്രവര്‍ത്തകനുമായിരുന്ന അശോകന്‍ വധക്കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ എട്ട് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ക്ക് ശിക്ഷ വിധിച്ചു. അഞ്ചുപ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം തടവും മൂന്ന് പേര്‍ക്ക് ജീവപര്യന്തം തടവുമാണ് ശിക്ഷ വിധിച്ചത്. എല്ലാ പ്രതികളും 50000 രൂപ പിഴയും നല്‍കണം.

തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ആര്‍എസ്എസ് പ്രവര്‍ത്തകരായ ശംഭു, ശ്രീജിത്ത്, ഹരി, അമ്പിളി, സന്തോഷ്, സജീവ്, അശോകന്‍, പ്രശാന്ത് എന്നിവരാണ് പ്രതികള്‍.കേസില്‍ ആകെ 19 പ്രതികളാണ് ഉണ്ടായിരുന്നത്. ഇവരില്‍ ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ മാപ്പുസാക്ഷിയാവുകയും ചെയ്തു. 2013 മേയ് മാസം അഞ്ചാം തീയതിയാണ് അശോകന്‍ കൊല്ലപ്പെട്ടത്. സംഭവം നടന്ന് 11 വര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE