കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയ്‌ക്ക് നോട്ടീസ് നൽകാനൊരുങ്ങി എറണാകുളം സെൻട്രൽ എസിപി. രാവിലെ പത്ത് മണിക്ക് എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ എസ്‌ഐ മുമ്പാകെ ഹാജരാകാനാണ് നിർദേശം. ഹോട്ടലിൽ നിന്ന് ഇറങ്ങി ഓടിയ സംഭവത്തിൽ വിശദീകരണം തേടും.
നിലവിൽ ഷൈനിന്റെ പേരിൽ കേസൊന്നുമില്ലെങ്കിലും കേരള പൊലീസ് ആക്‌ടിലെയും ബിഎൻഎസിലെയും ചില വകുപ്പുകൾ പ്രകാരം കുറ്റം തടയലിന്റെ ഭാഗമായി പൊലീസിന് നോട്ടീസ് നൽകാനുള്ള അവകാശമുണ്ട്. ഇതുപ്രകാരമാണ് ഷൈനിന് നോട്ടീസ് നൽകിയിരിക്കുന്നത്. നോർത്ത് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ തൃശൂരിലുള്ള ഷൈനിന്റെ വീട്ടിൽ നേരിട്ടെത്തി നോട്ടീസ് കൈമാറും.കഴിഞ്ഞ ദിവസം കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നിന്ന് ഇറങ്ങി ഓടിയ താരം എവിടെയെന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല. ഇതിനിടെയാണ് അടിയന്തരമായി നേരിട്ട് ഹാജരാവാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കുന്നത്