BREAKING NEWS
dateSUN 3 AUG, 2025, 10:30 AM IST
dateSUN 3 AUG, 2025, 10:30 AM IST
back
HomeCareer
Career
SREELAKSHMI
Fri Jul 25, 2025 01:49 PM IST
NewsImage
കാമുകനോടൊപ്പം ജീവിക്കാൻ മക്കളെ കൊലപ്പെടുത്തി; ടിക്‌ടോക് താരമായ യുവതിക്കും ആൺ സുഹൃത്തിനും ജീവപര്യന്തം

ചെന്നൈ: കാമുകനോടൊപ്പം ജീവിക്കാൻ മക്കളെ കൊലപ്പെടുത്തിയ യുവതിക്കും കൊലപാതകത്തിനു കൂട്ടുനിന്ന കാമുകനും ജീവപര്യന്തം ശിക്ഷ വിധിച്ച് കാഞ്ചീപുരം ജില്ലാ കോടതി. കുണ്ട്രത്തൂരിൽ താമസിച്ചു വന്ന വിജയ്‌യുടെ ഭാര്യ അഭിരാമിയാണ് 2018ൽ 7 വയസ്സുള്ള മകനെയും 4 വയസ്സുള്ള മകളെയും പാലിൽ അമിത അളവിൽ ഉറക്കഗുളിക ചേർത്തു നൽകി കൊലപ്പെടുത്തിയത്.

ഭർത്താവിനും ഉറക്കഗുളിക നൽകിയെങ്കിലും മരിച്ചില്ല. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം കാമുകൻ മീനാക്ഷി സുന്ദരത്തോടൊപ്പം കേരളത്തിലേക്കു കടക്കാനുള്ള ശ്രമത്തിനിടെ കോയമ്പേട് ബസ് സ്റ്റാൻഡിൽ നിന്ന് അറസ്റ്റിലായി. 

Related
MORE