BREAKING NEWS
dateFRI 27 DEC, 2024, 3:38 AM IST
dateFRI 27 DEC, 2024, 3:38 AM IST
back
Homeinternational
international
SREELAKSHMI
Wed Dec 11, 2024 09:46 PM IST
തോട്ടട ഗവ. ഐടിഐയിൽ എസ്എഫ്ഐ-കെഎസ്‌യു തർക്കം;ക്യാമ്പസ് അനിശ്ചിത കാലത്തേക്ക് അടച്ചു
NewsImage

കണ്ണൂർ: തോട്ടട ഗവ. ഐടിഐയിൽ എസ്എഫ്ഐ-കെഎസ്‌യു തർക്കം അക്രമത്തിൽ കലാശിച്ചു. കെഎസ്‌യു പ്രവർത്തകർ ക്യാമ്പസിൽ കൊടികെട്ടിയതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിലേക്കെത്തിയത്. ക്യാമ്പസിനുളളിൽ പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടി. സംഘർഷം കനത്തതോടെ പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി.

കെഎസ് യു യൂണിറ്റ് പ്രസിഡൻ്റിന് അതിക്രൂര മർദനമേറ്റു. അബോധാവസ്ഥയിലായ വിദ്യാർത്ഥിയെ ആശുപത്രിയിലേക്ക് മാറ്റി. നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. പ്രകോപനമില്ലാതെ എസ്എഫ്ഐക്കാർ ആക്രമിച്ചുവെന്ന് കെഎസ്‌യു ആരോപിച്ചു. ക്യാമ്പസ് അനിശ്ചിത കാലത്തേക്ക് അടച്ചു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE