BREAKING NEWS
dateFRI 27 DEC, 2024, 11:19 AM IST
dateFRI 27 DEC, 2024, 11:19 AM IST
back
Homepolitics
politics
SREELAKSHMI
Thu Dec 26, 2024 10:24 AM IST
നോട്ട് നിരോധിച്ചപ്പോൾ വിരൽചൂണ്ടി പ്രതികരിച്ച അദ്ദേഹത്തിന്റെ വാക്കുകളുടെ താപം ഇപ്പോഴുമുണ്ട് ;രാഹുൽ മാങ്കൂട്ടത്തിൽ
NewsImage

പാലക്കാട്: വാക്കും നോക്കും അക്ഷരങ്ങളുമെല്ലാം അളന്നു ഉപയോഗിക്കുകയും പറയുകയും ചെയ്ത മലയാളത്തിന്റെ മഹാപ്രവാഹമായിരുന്നു എം.ടി. വാസുദേവൻ നായരെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. മനുഷ്യന്റെ വികാരവിക്ഷോഭങ്ങളെ ഇത്രയും അടക്കത്തോടെ എഴുതിയ അധികം എഴുത്തുകാരില്ലെന്നും നാടിനെ ബാധിച്ച എല്ലാ വിഷയങ്ങളോടും ആ എഴുത്തുകാരൻ കൃത്യമായി പ്രതികരിച്ചിരുന്നുവെന്നും രാഹുൽ അനുസ്മരിച്ചു. നോട്ട് നിരോധിച്ചപ്പോൾ വിരൽചൂണ്ടി പ്രതികരിച്ച അദ്ദേഹത്തിന്റെ വാക്കുകളുടെ താപം ഇപ്പോഴുമുണ്ടെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ അനുസ്മരിച്ചു.

നോട്ടുനിരോധനം സാധാരണക്കാരന്റെ ജീവിതം താറുമാറാക്കിയെന്നും തുഗ്ലക്കിനെപ്പോലെ മോദിക്കും ഗൂഢലക്ഷ്യങ്ങളുണ്ടെന്നുമാണ് എം.ടി അന്ന് തുറന്നടിച്ചത്.

കുറിപ്പിന്റെ പൂർണരൂപം:

വാക്കും നോക്കും അക്ഷരങ്ങളുമെല്ലാം അളന്നു ഉപയോഗിക്കുകയും പറയുകയും ചെയ്ത മലയാളത്തിന്റെ മഹാപ്രവാഹമായിരുന്നു എം ടി.

മനുഷ്യന്റെ വികാരവിക്ഷോഭങ്ങളെ ഇത്രയും അടക്കത്തോടെ എഴുതിയ അധികം എഴുത്തുകാരില്ല

നാടിനെ ബാധിച്ച എല്ലാ വിഷയങ്ങളോടും ആ എഴുത്തുകാരൻ കൃത്യമായി പ്രതികരിച്ചിരുന്നു. നിളയെ നോക്കി പരിതപിച്ച എംടിയുടെ ചിത്രം നമുക്ക് മറക്കാൻ കഴിയില്ല. നോട്ട് നിരോധിച്ചപ്പോൾ വിരൽചൂണ്ടി പ്രതികരിച്ച അദ്ദേഹത്തിന്റെ വാക്കുകളുടെ താപം ഇപ്പോഴുമുണ്ട്.

സിനിമയിലും നോവലിലും ചെറുകഥകളിലും താൻ കൈവച്ച എല്ലാ മേഖലകളിലും മുനിഞ്ഞുകത്തിയ ആ വിളക്കിന്ന് കെട്ടു.

ഇനി ആ പ്രകാശം നമുക്ക് വഴി തെളിക്കട്ടെ....

വിട

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE