വടകര : പിഎഫ് തുക മാറിക്കിട്ടുന്നതിനായി സഹപ്രവർത്തകയായ അധ്യാപികയിൽനിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ പ്രധാനാധ്യാപകൻ റിമാൻഡിൽ. വടകര പാക്കയിൽ ജെബി സ്കൂൾ പ്രധാനാധ്യാപകൻ ഇ.വി. രവീന്ദ്രനെയാണ് കോഴിക്കോട് വിജിലൻസ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.
വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെ വടകര ലിങ്ക് റോഡിൽനിന്നാണ് രവീന്ദ്രനെ കോഴിക്കോട് വിജിലൻസ് പിടികൂടിയത്. പിഎഫിൽനിന്ന് നോൺ റീഫണ്ടബിൾ അഡ്വാൻസായി മൂന്നുലക്ഷംരൂപ മാറിക്കിട്ടുന്നതിനായി ഒരുലക്ഷംരൂപ പ്രധാനാധ്യാപകൻ കൈക്കൂലി ചോദിച്ചെന്നാണ് അധ്യാപികയുടെ പരാതി. അധ്യാപിക നൽകിയ 10,000 രൂപയും 90,000 രൂപയുടെ ചെക്കും ഇയാളിൽനിന്ന് പിടികൂടിയിരുന്നു.