BREAKING NEWS
dateSUN 12 JUL, 2026, 8:24 AM IST
dateSUN 12 JUL, 2026, 8:24 AM IST
back
Homeinshort
inshort
SREELAKSHMI
Sun May 18, 2025 02:53 PM IST
മൂരാട് അപകടം;ചികിത്സയിലായിരുന്ന ചോറോട് സ്വദേശി മരിച്ചു
NewsImage

മൂരാട്: മൂരാട് പാലത്തിന് സമീപം കാറും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചോറോട് ചേന്ദമംഗലം സ്വദേശി സത്യ നാഥന്‍ (റിട്ട: ഇന്ത്യന്‍ ബേങ്ക്) അന്തരിച്ചു.

കഴിഞ്ഞ ഞായര്‍ വൈകിട്ട് 3:15 ഓടെയാണ് മാഹിയില്‍ നിന്നും വിവാഹം കഴിഞ്ഞ് കോവൂരിലെ വരന്റെ വീട്ടിലേക്ക് വധുവിനെ സന്ദര്‍ശിക്കാന്‍ പോയ സംഘം അപകടത്തിൽപെട്ടത്. ഒളിവിലം സ്വദേശി പറമ്പത്ത് നളിനി (62), അഴിയൂര്‍പാറേമ്മല്‍ രജനി (രഞ്ജിനി, 50), അഴിയൂര്‍ കോട്ടമല കുന്നുമ്മല്‍ ഷിഖില്‍ ലാല്‍ (35), പുന്നോല്‍ കണ്ണാട്ടില്‍ മീത്തല്‍ റോജ (56) അന്ന് എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സത്യനാഥന്‍ ചികിത്സയിലായിരിക്കെ ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE