BREAKING NEWS
dateFRI 27 DEC, 2024, 3:10 AM IST
dateFRI 27 DEC, 2024, 3:10 AM IST
back
Homesports
sports
Aswani Neenu
Sat Dec 14, 2024 01:29 PM IST
വയനാടിന് നീതി ലഭ്യമാക്കുക; പാര്‍ലമെന്റ് വളപ്പിൽ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം
NewsImage

ന്യൂഡല്‍ഹി: വയനാട് പുനരധിവാസത്തിന് കേന്ദ്രസഹായം വൈകുമ്പോഴും അവിടെ രക്ഷാപ്രവര്‍ത്തനം നടത്തിയതിനടക്കം പണമാവശ്യപ്പെട്ട പ്രതിരോധ മന്ത്രാലയത്തിന്റെ നടപടിയിലുള്‍പ്പടെ പ്രതിഷേധവുമായി കേരളത്തില്‍ നിന്നുള്ള എം.പി മാര്‍ പാര്‍ലമെന്റിനു മുന്നില്‍ ധര്‍ണ്ണ നടത്തി. വയനാടിന് നീതി ലഭ്യമാക്കുക പ്രത്യേക പാക്കേജ് നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് വയനാട് എംപികൂടിയായ പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ എം.പി.മാര്‍ ധര്‍ണ്ണ നടത്തിയത്.

പ്രാധാന മന്ത്രി ദുരന്തബാധിത മേഖല സന്ദര്‍ശിച്ച് അഞ്ചു മാസം പിന്നിടുമ്പോഴും പണം നല്‍കിയില്ലെന്നതായിരുന്നു പ്രധാന വിമര്‍ശനം. വയനാട്ടില്‍ വായു സേന നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് പണം ചോദിച്ചുള്ള കത്തിനെതിരെ പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. വയനാട്ടിലെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിലെ കേന്ദ്ര സമീപനം നിരാശാജനകമെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. രക്ഷാദൗത്യത്തിന് പണം ചോദിക്കുന്നത് ശരിയല്ലെന്നും കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ സമീപനം അവസാനിപ്പിക്കണമെന്നും പ്രിയങ്ക പറഞ്ഞു.

ജൂലായ് 30 മുതൽ ഓഗസ്റ്റ് 14 വരെ വിവിധഘട്ടങ്ങളായി വയനാട്ടിൽ നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ, ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം എന്നിവയ്ക്ക് 13.65 കോടിയാണ് സംസ്ഥാനത്തോട് കേന്ദ്ര പ്രതിരോധ മന്ത്രാലയം ആവശ്യട്ടത്. 2006 മുതൽ 2024 സെപ്റ്റംബർ 30 വരെ വിവിധഘട്ടങ്ങളിൽ രക്ഷാപ്രവർത്തനം നടത്തിയതിന് പ്രതിരോധസേനയ്ക്ക് 132.61 കോടി സംസ്ഥാന സർക്കാർ നൽകാനുണ്ട്. ഈ തുക മുഴുവനും നൽകണമെന്നാവശ്യപ്പെട്ടാണ് ചീഫ് സെക്രട്ടറിക്ക് പ്രതിരോധ മന്ത്രാലയം കത്ത് നൽകിയത്. പ്രളയകാലത്തെ രക്ഷാപ്രവർത്തനത്തിന് നേരത്തേ പ്രതിരോധ മന്ത്രാലയം പണം ആവശ്യപ്പെട്ടിരുന്നു. അന്ന് നൂറുകോടിയോളം രൂപ സംസ്ഥാനം നൽകിയിരുന്നു.

വയനാടുമായി ബന്ധപ്പെട്ട് ജൂലായ് 30, 31, ഓഗസ്റ്റ് 8, 14 ദിവസങ്ങളിലെ രക്ഷാപ്രവർത്തനത്തിന്റെ കണക്കുകളാണ് സേന നൽകിയിട്ടുള്ളത്. ഉരുൾപൊട്ടൽ നടന്ന ജൂലായ് 30-ന് 8.91 കോടിയും 31-ന് 4.2 കോടിയും ആവശ്യപ്പെട്ടിട്ടുണ്ട്. പുനരധിവാസ പ്രവർത്തനങ്ങൾക്ക് അധികസഹായം വേണമെന്ന കാര്യത്തിൽ കേന്ദ്ര-സംസ്ഥാന തർക്കം തുടരുന്നതിനിടെയാണ് പ്രതിരോധ മന്ത്രാലയത്തിന്റെ ആവശ്യം. ദുരന്താനന്തര ആവശ്യങ്ങളുടെ അവലോകന റിപ്പോർട്ട് (പി.ഡി.എൻ.എ.) നൽകാൻ കേരളം വൈകിയതിനാലാണ് പ്രത്യേക സാമ്പത്തിക സഹായ പാക്കേജ് പ്രഖ്യാപിക്കാത്തതെന്നാണ് കേന്ദ്ര നിലപാട്. എന്നാൽ, ഇത് വിചിത്രവാദമാണെന്നും ദുരന്തമേഖലയിലെ ജനങ്ങളെ ദ്രോഹിക്കുന്ന നടപടിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE