BREAKING NEWS
dateWED 15 JAN, 2025, 5:04 AM IST
dateWED 15 JAN, 2025, 5:04 AM IST
back
Homeregional
regional
Aswani Neenu
Wed Jan 08, 2025 12:29 PM IST
കഞ്ചാവും എംഡിഎംഎയുമായി രണ്ട് പേർ നാദാപുരം പോലീസ് പിടിയിൽ
NewsImage

നാദാപുരം : കാറിൽ വിൽപ്പനക്കായി കടത്തി കൊണ്ടുവന്ന കഞ്ചാവും , എംഡിഎംഎയുമായി രണ്ട് പേർ അറസ്റ്റിൽ. ചെക്യാട് സ്വദേശി ചേണികണ്ടിയിൽ നംഷീദ് (38), ഇരിങ്ങണ്ണൂർ സ്വദേശി കാട്ടിൽ പോത്തൻ കണ്ടി മുഹമ്മദ് (30) എന്നിവരാണ് പിടിയിലായത്. നാദാപുരം എസ് ഐ എം.പി.വിഷ്ണുവിൻ്റെ നേതൃത്വത്തിൽ തൂണേരി മുടവന്തേരിയിൽ വാഹന പരിശോധനക്കിടെയാണ് ഇരുവരും പിടിയിലായത്. 

ഇവരിൽ നിന്ന് O.28 ഗ്രാം എം.ഡി.എം.എയും, 1.70 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഇവ കടത്താൻ ഉപയോഗിച്ച കെഎൽ 11 ബി സെഡ് 9759 നമ്പർ കാറും പൊലീസ് കസ്റ്റഡിയിൽ എടുത്തു. കാറിൽ നിന്ന് 16000 ത്തിലേറെ രൂപയും മൊബൈൽ ഫോണുകളും പോലീസ് കണ്ടെത്തി. വളയം , നാദാപുരം സ്റ്റേഷൻ പരിധിയിൽ എം ഡി എം എ കേസുകളിൽ പ്രതിയാണ് നംഷിദ്. മുഹമ്മദ് കഞ്ചാവ് കേസുകളിലും പ്രതിയാണ്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE