കോട്ടയം : സന്ദീപ് വാര്യര്‍ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന വിഷയത്തില്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് മന്ത്രി മുഹമ്മദ് റിയാസ്. സന്ദീപിന് ആര്.എസ്.എസ്. ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി. പ്രസിഡന്റ് ഉണ്ടെന്ന് റിയാസ് പറഞ്ഞു.
സന്ദീപ് വാര്യര്‍ ഒരു മനുഷ്യന്, ഒരു പാര്‍ട്ടി വിടുന്നു. സന്ദീപ് ബിജെപിയെ ഉപേക്ഷിച്ചത് ആണോ ബിജെപിയുടെ രാഷ്ട്രീയത്തെ ഉപേക്ഷിച്ചതാണോയെന്ന് മുഹമ്മദ് റിയാസ് ചോദിച്ചു. മത വര്‍ഗീയതയെ ഉപേക്ഷിച്ചാല്‍ സന്തോഷമെന്നും മന്ത്രി പറഞ്ഞു.
പഴയ ഓര്‍മ്മയിലാണ് പോകുന്നതെങ്കില്‍ കോണ്‍ഗ്രസ് പറ്റിയ സ്ഥലമാണെന്നും ആര്.എസ്.എസ്.ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി. പ്രസിഡന്റ് ഉണ്ടെന്നും ആര്.എസ്.എസ്.നേതാക്കളെ പൂവിട്ടു പൂജിക്കണം എങ്കില്‍ പ്രതിപക്ഷ നേതാവ് കൂടെ ഉണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. നയവും നിലപാടും വെച്ചാണ് സിപിഎം സ്വാഗതം ചെയ്യുന്നതെന്നും ഭൂതകാലം പരിശോധിച്ചല്ല ക്ഷണിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.ബി.ജെ.പിയില്‍ ഉണ്ടായിരുന്നപ്പോള്‍ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞ സിഡികള്‍ ഇവിടെയും ഉപയോഗിക്കാം മാറ്റം ഉണ്ടാവില്ലെന്നും പല വിഷയങ്ങളിലും ബിജെപിയില്‍ നിന്ന് മൗനം പാലിച്ചത് പോലെ തന്നെ കോണ്‍ഗ്രസിലും മൗനം തുടരാമെന്നും മുഹമ്മദ് റിയാസ് പരിഹസിച്ചു.