വാഷിംഗ്‌ടൺ: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി അമേരിക്ക. 'തന്ത്രപരമായ ഉഭയകക്ഷി പങ്കാളിത്തതിന്റെ ഏറ്റവും മികച്ച ചാമ്പ്യന്മാരിൽ ഒരാൾ' എന്നാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ അദ്ദേഹത്തെ വിശേഷിപ്പിച്ചത്.
യുഎസ് - ഇന്ത്യ നയതന്ത്രപരമായ പങ്കാളിത്തത്തിൽ ഏറ്റവും വലിയ പങ്ക് വഹിച്ചവരിൽ ഒരാളാണ് മൻമോഹൻ സിംഗ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഇരുരാജ്യങ്ങളും ഒരുമിച്ചുണ്ടാക്കിയ പല നേട്ടങ്ങൾക്കും അടിത്തറയിട്ടതും മൻമോഹൻ സിംഗാണെന്ന് ആന്റണി ബ്ലിങ്കെൻ പറഞ്ഞു. അദ്ദേഹത്തിന്റെ വേർപാടിൽ ബ്ലിങ്കെൻ അനുശേചനം രേഖപ്പെടുത്തി. യുഎസ് - ഇന്ത്യ സിവിൽ ആണവ ഉടമ്പടി മുന്നോട്ടുകൊണ്ടുപോകുന്നതിൽ മൻമോഹൻ സിംഗ് നൽകിയ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം ഓർത്തു.