BREAKING NEWS
dateTHU 5 JUN, 2025, 1:05 PM IST
dateTHU 5 JUN, 2025, 1:05 PM IST
back
Homebusiness
business
SREELAKSHMI
Mon Jun 02, 2025 10:34 AM IST
രാജ്യത്ത് പാചകവാതക വില കുറഞ്ഞു
NewsImage

ന്യൂഡൽഹി: രാജ്യത്ത് എൽപിജി സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടറിന്റെ വിലയാണ് എണ്ണക്കമ്പനികൾ കുറച്ചത്. 19 കിലോ ഭാരമുള്ള സിലിണ്ടറിന് 24 രൂപയാണ് കുറച്ചത്.

പുതിയ വില നിലവിൽ വരുന്നതോടെ കൊച്ചിയിൽ വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടറിന്റെ വില 1729.50 രൂപയാകും. കോഴിക്കോട് 1761.50ഉം തിരുവനന്തപുരത്ത് 1750.50ഉം ആയിരിക്കും പുതിയ വില. പാചക വാതക വിലകള്‍ എല്ലാ മാസവും ഒന്നാം തീയതിയും 15-ാം തീയതിയുമാണ് പരിഷ്‌കരിക്കാറുള്ളത്. അന്താരാഷ്ട്ര എണ്ണവിലയിലെ മാറ്റങ്ങള്‍, നികുതി മാനദണ്ഡങ്ങള്‍, സപ്ലൈ ഡിമാന്‍ഡ് ഘടകങ്ങള്‍ എന്നിവ കണക്കിലെടുത്താണ് എണ്ണ വിപണന കമ്പനികൾ എല്ലാ മാസവും വില പരിഷ്‌കരിക്കാറുള്ളത്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE