വടകര: അഴിയൂര്‍ കുഞ്ഞിപ്പള്ളിയില്‍ ദേശീയപാതയുടെ സര്‍വീസ് റോഡിലെ കുഴിയില്‍ വീണ് ഓട്ടോ ഡ്രൈവര്‍ മരിച്ചു. മാഹി ചാലക്കര മൈദ കമ്പനി റോഡിലെ സികെ ഹൗസില്‍ റഫീഖ് (49) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഏഴരയോടെയാണ് അപകടം. സര്‍വീസ് റോഡില്‍ നിന്ന് ദേശീയ പാതയിലേക്ക് കയറുന്നതിനിടെ മഴയില്‍ തകര്‍ന്ന റോഡിലെ കുഴിയില്‍ വീണ് ഓട്ടോ മറിയുകയായിരുന്നു.
വാഹനത്തിനടിയില്‍പെട്ട റഫീഖിനെ ഉടന്‍ മാഹി ഗവ: ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാഹിപ്പാലം സ്റ്റാന്റിലെ ഓട്ടോ ഡ്രൈവറാണ്. പിതാവ്: പരേതനായ അഹമ്മദ്. ഉമ്മ: പാത്തുട്ടി. ഭാര്യ: സബീന. മക്കള്‍: ഷാഹിദ്, അഫ്രീദ്, നേഹ. സഹോദരങ്ങള്‍: നസീര്‍, ജുനൈസ്, ജസീല, സലീല.