BREAKING NEWS
dateTHU 21 NOV, 2024, 3:05 PM IST
dateTHU 21 NOV, 2024, 3:05 PM IST
back
Homeregional
regional
Aswani Neenu
Sat Feb 17, 2024 11:17 AM IST
രക്തദാനത്തിന് മെഡിക്കൽ കോളജിലേക്ക് പുറപ്പെട്ടു; വാഹനാപകടത്തിൽ തോടന്നൂർ സ്വദേശി മരിച്ചു
NewsImage

വടകര: ഉള്ളിയേരി മൊടക്കല്ലൂരിലെ മലബാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് രക്തം ദാനം ചെയ്യാൻ പോകുകയായിരുന്ന പ്രവാസി യുവാവ് വാഹനാപകടത്തിൽ മരിച്ചു. തോടന്നൂർ വരപ്പുറത്ത് ഹമീദിന്‍റെ മകൻ മുഹമ്മദ് (27) ആണ് മരിച്ചത്. തിരുവള്ളൂർ അപ്പുബസാറിൽ മുഹമ്മദ് സഞ്ചരിച്ച ബൈക്കിൽ കണ്ണൂർ ഭാഗത്ത് നിന്ന് ചെങ്കല്ല് കയറ്റി എത്തിയ ലോറി ഇടിക്കുകയായിരുന്നു.

ഇന്നലെ രാവിലെ ഏഴ് മണിയോടെയാണ് അപകടം. ഉടൻ തന്നെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗൾഫിൽ ജോലി ചെയ്യുന്ന മുഹമ്മദ് അവധിക്ക് നാട്ടിൽ എത്തിയ ശേഷം ഒന്നര മാസം മുമ്പായിരുന്നു വിവാഹിതനായത്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE