BREAKING NEWS
dateSAT 25 APR, 2026, 6:50 PM IST
dateSAT 25 APR, 2026, 6:50 PM IST
back
Homeregional
regional
Aswani Neenu
Sat Apr 25, 2026 04:36 PM IST
ലീഗ് പ്രവർത്തകനെ ആക്രമിച്ച കേസിൽ മൂന്ന് പേർ വടകര പോലീസിൽ കീഴടങ്ങി
NewsImage

തിരുവള്ളൂർ: ചാനിയം കടവിലെ മുസ്ലിം ലീഗ് പ്രവർത്തകനെ ആക്രമിച്ചെന്ന കേസിൽ മൂന്ന് പേർ വടകര പോലീസിൽ കീഴടങ്ങി. ജോലി കഴിഞ്ഞു മടങ്ങുന്നതിനിടെ വാഹനം തടഞ്ഞു വച്ച് ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ചെന്നും സ്വർണവും മൊബൈൽ ഫോണും കവർന്നെന്നുമുള്ള മുസ്ലിം ലീഗ് പ്രവർത്തകൻ താഴെ കുറ്റിയിൽ യൂസഫിന്റെ പരാതിയിലാണ് സി പി എം പ്രവർത്തകരായ മൂന്ന് പേര് വടകര പോലീസിൽ കീഴടങ്ങിയത്. 

ഈ കേസിൽ നേരത്തെ ഒരാളെ പോലീസ് പിടികൂടിയിരുന്നു. ചാനിയം കടവ് തേവരോട്ട് താഴകുനി ബബിനാണ് പിടിയിലായത്. ഇയാൾ റിമാൻഡിലാണ്. സംഭവത്തിൽ ഒന്നാം പ്രതി ചാനിയം കടവ് നിടും കുനിയിൽ സുരേഷ്, അഞ്ചാം പ്രതി മലയിൽ അശ്വന്ത് , മൂന്നാം പ്രതി കൈതവളപ്പിൽ രഞ്ജിത്ത് എന്നിവരാണ് വടകര പോലീസിൽ കീഴടങ്ങിയത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും. ചാനിയം കടവിൽ മുസ്ലിം ലീഗ് - സി പി എം സംഘര്ഷത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. ഇരു കൂട്ടർക്കുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കേസിൽ പ്രതികളായ ലീഗ് പ്രവർത്തകർ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE