വടകര : 75 ഗ്രാം കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശി അറസ്റ്റിൽ. വടകര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഹിരോഷ് വി ആറും പാർട്ടിയും വടകര റെയിൽവേ സ്റ്റേഷനിൽ വച്ച് അതിഥി തൊഴിലാളികളെ പരിശോധിക്കുന്നതിനിടയിലാണ് 75 ഗ്രാം കഞ്ചാവുമായി വെസ്റ്റ് ബംഗാൾ 24 പർഗ്ഗാനാസ് ജില്ലയിലെ മോർസീലം ഖാൻ (23) പിടിയിലായത്. പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ പ്രമോദ് പുളിക്കൽ, ജയപ്രസാദ്, പ്രിവന്റിവ് ഓഫീസർമാരായ ഷിരാജ് കെ, ഉനൈസ് എം, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്യാംരാജ്, സന്ദീപ്, രാഹുൽ, രഖിൽ, തുഷാര എന്നിവർ പങ്കെടുത്തു.