BREAKING NEWS
dateTHU 13 AUG, 2026, 11:02 AM IST
dateTHU 13 AUG, 2026, 11:02 AM IST
back
Homehealth
health
Aswani Neenu
Wed Apr 30, 2025 11:34 AM IST
വില്യാപ്പള്ളി സ്വദേശിയായ എം.ബി.ബി എസ് വിദ്യാർത്ഥിയെ ബൽഗാമിൽ കാണാനില്ലെന്ന് പരാതി
NewsImage

വടകര: ബൽഗാമിൽ എം.ബി.ബി.എസ് ഒന്നാം വർഷ വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി. വില്യാപ്പള്ളി കോച്ചിയാമ്പള്ളി വണ്ണത്താoകണ്ടി ശശിയുടെ മകൻ അലൻ കൃഷ്ണ (20) നെയാണ് കാണാതായത്. ബൽഗാം ബി.ഐ.എം. എസ് കോളേജിൽ നിന്ന് ഇക്കഴിഞ്ഞ 24 ന് രാവിലെ മുതലാണ് കാണാനില്ലെന്നാണ് പരാതി. ഹോസ്റ്റലിൽ എത്തിയതായി പറയുന്നു. പോലിസും ബന്ധുക്കളും സഹപാഠികളും അന്വേഷണം ആരംഭിച്ചു. ഫോൺ എടുക്കാത്തതിനാൽ ലൊക്കേഷൻ മനസിലാക്കാൻ കഴിയുന്നില്ല. സി.ടി.വി ദൃശ്യങ്ങൾ പോലിസ് പരിശോധിച്ചു വരുകയാണ്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE