BREAKING NEWS
dateSUN 6 JUL, 2025, 4:02 AM IST
dateSUN 6 JUL, 2025, 4:02 AM IST
back
HomeBusiness
Business
Aswani Neenu
Sat Jul 13, 2024 08:45 PM IST
മണിയൂർ സ്വദേശി പൊലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞ് വീണ് മരിച്ചു
NewsImage

വടകര: മേപ്പയൂര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കുഴഞ്ഞുവീണു മരിച്ചു. മണിയൂര്‍ തെരു തലക്കേപൊയില്‍ എം.ജിനേഷാണ് (42) മരിച്ചത്. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ ജിനേഷ് വൈകുന്നേരത്തോടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ പയ്യോളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്ന് കോഴിക്കോടേക്ക് കൊണ്ടുപോകവെ സ്ഥിതി മോശമായതിനെ തുടര്‍ന്ന് നന്തിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരേതനായ കണിയാന്‍കണ്ടി കുഞ്ഞിരാമന്റെയും ലീലയുടെയും മകനാണ്. ഭാര്യ: ലിംന (വനിതാ സെല്‍ കോഴിക്കോട്). മക്കള്‍:അമല്‍ദേവ്, നിലാന്‍ ലിയോ. സഹോദരന്‍: ജിഷാന്ത്. സംസ്‌കാരം ഞായറാഴ്ച രാവിലെ ഒമ്പതിന്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE