വടകര: പാലയാട് കരുവഞ്ചേരിയിൽ കോൺഗ്രസ് നേതാക്കളുടെ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു. വില്യാപ്പള്ളി ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി മുതുവീട്ടിൽ ബാബു, പാലയാട് മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് വിഷ്ണുദാസ് എന്നിവരുടെ വീടിന് നേരെയാണ് ആക്രമണം.
ഇന്നലെ അർധരാത്രി 12 മണിക്ക് ശേഷമായിരുന്നു സംഭവം. ആക്രമണത്തിൽ വീടിന്റെ ചുമരിനും വാതിലിനും മേൽക്കൂരയ്ക്കും കേടുപാടുകള്‍ സംഭവിച്ചു. ആക്രമണ സമയത്ത് വിഷ്ണു വീട്ടിലുണ്ടായിരുന്നില്ല. ഭാര്യയും കുട്ടിയും അകത്തുണ്ടായിരുന്ന സമയത്തായിരുന്നു ആക്രമണം. യു. ഡി എഫിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ സജീവായതോടെ ഭീഷണിയുണ്ടായിരുന്നതായി വിഷ്ണു പറഞ്ഞു. പയ്യോളി പൊലീസിൽ പരാതി നൽകി.