വടകര: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് നയിക്കുന്ന കേരള പദയാത്ര നടക്കുന്നതിനാലും നിർമാണ പ്രവർത്തി നടക്കുന്നതിനാലും നാളെ (ബുധന്‍) ദേശീയപാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വൈകുന്നേരം നാലു മുതല്‍ രാത്രി ഒമ്പതു വരെ കോഴിക്കോട് ഭാഗത്തു നിന്നു തലശ്ശേരി ഭാഗത്തേക്ക് പോകുന്ന ബസുകള്‍ ഒഴികെയുള്ള വാഹനങ്ങള്‍ പൂളാടിക്കുന്ന്-അത്തോളി-ഉള്ളിയേരി-പേരാമ്പ്ര-കുറ്റ്യാടി-നാദാപുരം-പെരിങ്ങത്തൂര്‍ വഴി പോകണം. വടകര നിന്നു കണ്ണൂര്‍ ഭാഗത്തേക്കുള്ള ബസുകള്‍ ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ വൈകുന്നേരം അഞ്ചു മുതല്‍ വടകര അടക്കാത്തെരു നിന്നു കുനിങ്ങാട്-പുറമേരി-ഓര്‍ക്കാട്ടേരി-കുന്നുമ്മക്കര-ചോമ്പാല വഴിയും കുറ്റ്യാടി ഭാഗത്തേക്കുള്ള ബസുകള്‍ ഉള്‍പെടെയുള്ള വാഹനങ്ങള്‍ അടക്കാത്തെരു നിന്നു കുനിങ്ങാട്-പുറമേരി-നാദാപുരം വഴിയും പോകേണ്ടതാണെന്ന് പോലീസ് അറിയിച്ചു.