വടകര: ഒരാഴ്ച മുമ്പ് മേമുണ്ട കുറുമ്പയിൽ വെച്ച് സ്കൂട്ടർ യാത്രികരെ ഇടിച്ച് തെറിപ്പിച്ച കാർ കണ്ടെത്താനായില്ല. അരൂർ ചെങ്ങണം കോട്ട് ടി.കെ സുധി (35), തോലേരി സുജിത്ത് (35) എന്നിവർക്കാണ് കാർ ഇടിച്ച് പരുക്ക് പറ്റിയത്. ഇക്കഴിഞ്ഞ 14 ന് വൈകീട്ട് അഞ്ചരയോടെ വടകരയിൽ ഡോക്ടരെ കണ്ട് തിരിച്ചു വരുകയായിരുന്നു ഇരുവരും.
തൊട്ട് പിറകിൽ വന്ന കാറാണ് സ്കൂട്ടറിൽ ഇടിച്ചത്. രണ്ട് തവണ ഇടിച്ചിട്ട ശേഷം സുധി കാറിൽ കുടുങ്ങി അല്പം ദൂരത്തേക്ക് വലിച്ചിഴച്ചതായി പറയുന്നു. സുധിക്ക് കാലിന് പൊട്ടലുണ്ട്. ആറ് തുന്നലുമിടേണ്ടി വന്നു. കൈക്കും പരുക്കുണ്ട്. സുജിത്തിനും പരുക്ക് പറ്റി. നിർത്താതെ പോയ കാർ കണ്ടു പിടിക്കാൻ വടകര പോലീസ് ഊർജ്ജിത ശ്രമം ആരംഭിച്ചു. പരിസരത്തെ വിവിധ സി.സി.ടി.വി പരിശോധിക്കുന്നുണ്ട്. നാട്ടുകാരും കാർ കണ്ടെത്താൻ ശ്രമമാരംഭിച്ചു.