വടകര: എം.ഡി.എം.എയുമായി പിടിയിലായ പ്രതികൾക്ക് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ. വടകര വില്ല്യാപ്പള്ളി മയ്യന്നൂർ കോറോത്ത് കുനിയിൽ കെ.കെ. നൗഫൽ(39), വടകര വൈക്കിലശ്ശേരി പനയുള്ളതിൽ മുഹമ്മദ് ജുനൈദ് (41)എന്നിവരെയാണ് വടകര എൻ.ഡി.പി.എസ് കോടതി ജഡ്ജി വി.പി.എം. സുരേഷ്ബാബു ശിക്ഷിച്ചത്.
പിഴയടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടി കഠിന തടവ് അനുഭവിക്കണം. 2022 ഡിസംബർ 31നാണ് കേസിനാസ്പദമായ സംഭവം. ഇരിട്ടി വിളമന വളവുപാറ കച്ചേരിപ്പാലത്തിനു സമീപം കൂട്ടുപുഴ-ഇരിട്ടി റോഡിൽ വെച്ച് 51.169 ഗ്രാം എം.ഡി.എം.എയുമായി എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് ഇൻസ്പെക്ടർ എം. ജിജിൽ കുമാറാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.