വടകര: കനത്ത മഴയിൽ ചോറോട് ഗ്രാമ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വീടുകളിൽ വെള്ളം കയറി. നിരവധി പേരെ ബന്ധുവീടുകളിലും മറ്റും മാറ്റി. ചോറോട് ഈസ്റ്റിലെ ബാലൻ കീർത്തി, നാരായണി കുഞ്ഞിക്കണ്ടി, ശാന്തദർശന എന്നിവരെ ബന്ധുവീടുകളിലേക്ക് മാറ്റി. കുഞ്ഞിക്കണ്ണൻ കെ.എം, ബാലകൃഷ്ണൻ അർദ്ര, രാമകൃഷ്ണൻ വന്ദനം, സുരേഷ് പി.കെ. ശ്രീനിവാസൻപി.കെ, ജാനു വി.ടി.കെ., മനോജൻ മാപ്ല കണ്ടിയിൽ, ബാലൻ മാപ്ലക്കണ്ടിയിൽ, ശാന്ത കോറോത്ത് താഴ, ശിവരാമൻ , വൈക്കിലശ്ശേരി തെരുവിൽ മണി വളയിൽ, ശേഖരൻ വളയിൽ, ജാനകി കുനിയിൽ, ചന്ദ്രി കുനിയിൽ എന്നിവരുടെ വീടുകളിൽ വെള്ളം കയറി. പുലർച്ചെ മുതൽ ഗ്രാമശ്രീ റസിഡൻസ് അസോസിയേഷൻ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ, വാർഡ് ആർ.ആർ ടി. അംഗങ്ങളും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പതിനൊന്നാം വാർഡിലെ ഹരിശ്രീ അങ്കണവാടിയിൽ വെള്ളം കയറി. പഞ്ചായത്ത് അംഗം, അംഗനവാടി വർക്കർ, വെൽഫയർ കമ്മിറ്റി അംഗം എന്നിവർ ചേർന്ന് ഭക്ഷണസാധനങ്ങളും ഫർണിച്ചറുകളും ഉയരത്തിലേക്ക് മാറ്റിവെച്ചു.