
പേരാമ്പ്ര: കടിയങ്ങാട് മുതുവണ്ണാച്ചയിൽ സി.പി.എം. പ്രവർത്തകന് വെട്ടേറ്റു. കുനീമ്മൽ ദിനേശനാണ് (50) വെട്ടേറ്റത്. പരിക്കേറ്റ ദിനേശനെ ആദ്യം ഇ.എം.എസ്. സഹകരണ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി 7.30-ഓടെ മുതുവണ്ണാച്ച ആറങ്ങാട്ട് ഭാഗത്ത് വെച്ചാണ് സംഭവം. ബൈക്കിൽ വെളുത്തപറമ്പത്ത് നിന്ന് മുതുവണ്ണാച്ചക്കുള്ള റോഡിലൂടെ പാറക്കെട്ടിലെ വീട്ടിലേക്ക് പോകുമ്പോൾ വഴിയിൽവെച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയാണ് ദിനേശൻ രക്ഷപ്പെട്ടത്.പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി. സംഭവത്തിന് പിന്നിൽ ആർ.എസ്.എസ്. സംഘമാണെന്ന് സി.പി.എം. ആരോപിച്ചു.