വടകര: എക്സൈസ് ഇന്റലിജൻസ് ബ്യുറോ പ്രിവന്റീവ് ഓഫീസർ പ്രമോദ് പുളിക്കൂല്‍ നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വടകര എക്സൈസ് റെയിഞ്ച് പാർട്ടി ക്രിസ്മസ്- ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ വാഹന പരിശോധനയ്ക്കിടെ ബസിൽ കടത്തുകയായിരുന്ന 30 ലിറ്റർ മാഹി വിദേശ മദ്യം പിടികൂടി. സംഭവത്തിൽ മലപ്പുറം ഏറനാട് പാണ്ടിക്കാട് സ്വദേശി ആമപാറക്കൽ വീട്ടിൽ ശരത് ലാലിനെ അറസ്റ്റ് ചെയ്തു.
പയ്യന്നൂരിൽ നിന്നും കോഴിക്കോട് പോകുകയായിരുന്നു കെ എൽ 13 എ എക്സ് 3400 കൃതിക ബസ്സിലാണ് മദ്യം കടത്തിയത്. വടകര എക്സൈസ് പ്രിവന്റീവ് ഓഫീസർ സുനിൽ കെയുടെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ സോമസുന്ദരൻ കെ എം, സിവിൽ എക്സൈസ് ഓഫീസർമാരായ അനിരുദ്ധ് പി കെ, വിനീത് എം പി, സിനീഷ് കെ, അരുൺ എം, ഡ്രൈവർ രാജൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.