
വടകര: ജൂബിലി കുളത്തിന് സമീപം അടച്ചുപൂട്ടിയ റെയിൽവേ ഗേറ്റിനോട് ചേർന്ന് കണ്ടെത്തിയ യുവാവിന്റെ മൃതദേഹം തിരിച്ചറിഞ്ഞു. താഴെയങ്ങാടി മുക്കോല ഭാഗം പുത്തൻപുരയിൽ മുഹമ്മദ് സാരിഫ് (19) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവസ്ഥലത്ത് മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്.
തുടർന്ന് വടകര പൊലീസും റെയിൽവേ പൊലീസും സ്ഥലത്തെത്തി. മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു. പിതാവ്; സൈനുദ്ധീൻ. മാതാവ്; ഹൈറുന്നിസ. സഹോദരങ്ങൾ; റിയ ഫാത്തിമ, സ്വാലിഹ.