BREAKING NEWS
dateTHU 26 FEB, 2026, 8:08 AM IST
dateTHU 26 FEB, 2026, 8:08 AM IST
back
Homeentertainment
entertainment
SREELAKSHMI
Mon Apr 21, 2025 02:44 PM IST
പിടിച്ചെടുത്തത് എംഡിഎംഎ അല്ലെന്ന് പരിശോധനാഫലം; എട്ട് മാസമായി ജയിലില്‍ കഴിയുന്ന യുവതിക്കും യുവാവിനും സ്വന്തം ജാമ്യം
NewsImage

വടകര: 58.53 ഗ്രാം എംഡിഎംഎ പിടിച്ചെടുത്ത് എന്ന് ആരോപിച്ച് ജയിലിലടക്കപ്പെട്ട പ്രതികള്‍ക്ക് കോടതി സ്വന്തം ജാമ്യം അനുവദിച്ചു. പിടിച്ചെടുത്തത് മയക്കുമരുന്നല്ലെന്ന് രാസ പരിശോധനയില്‍ തെളിഞ്ഞതിനെ തുടര്‍ന്നാണ് കോടതി നടപടി.

ഓഗസ്റ്റ് 23ന് പുതുപ്പാടി അനോറേമ്മലുള്ള വാടക വിട്ടില്‍ നിന്നു 58.53 ഗ്രാം എംഡിഎംഎയുമായി തച്ചംപൊയില്‍ ഇരട്ടകുളങ്ങര പുഷ്പ എന്ന റെജീനയെ (42) താമരശ്ശേരി പോലീസ് പിടികൂടി എന്നാണ് കേസ്. പിന്നീട് പരപ്പന്‍ പൊയില്‍ സ്വദേശി തെക്കെ പുരയില്‍ സനീഷ് കുമാറിനേയും (38) കേസില്‍ പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്തു ജയിലടച്ചു. രണ്ടാഴ്ചക്കുള്ളില്‍ രാസപരിശോധനാ ഫലം വരുത്തണമെന്ന നിയമം പോലീസ് പാലിച്ചില്ല. രാസ പരിശോധനാ ഫലം വന്നപ്പോഴേക്കും എട്ടുമാസം കഴിഞ്ഞു. രാസ പരിശോധനയില്‍ മയക്കുമരുന്ന് കണ്ടത്താത്തതിനെ തുടര്‍ന്നാണ് വടകര നാര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി വി.ജി.ബിജു ഇരുവര്‍ക്കും സ്വന്തം ജാമ്യം അനുവദിച്ചത്.

അന്യായമായി പുഷ്പയേയും സനീഷ് കുമാറിനേയും ജയിലിലടച്ച താമരശ്ശേരി പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നു പ്രതികളുടെ അഭിഭാഷകന്‍ പി.പി.സുനില്‍ കുമാര്‍ പറഞ്ഞു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE