BREAKING NEWS
dateSUN 19 JAN, 2025, 9:40 AM IST
dateSUN 19 JAN, 2025, 9:40 AM IST
back
Homeregional
regional
SREELAKSHMI
Fri Jan 17, 2025 03:16 PM IST
മാധ്യമപ്രവർത്തകയോട് അപമര്യാദ; സുരേഷ് ഗോപിക്കെതിരായ കേസ് പരിഗണിക്കുന്നത് മാറ്റി
NewsImage

കോഴിക്കോട്: നടനും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപി മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറി എന്ന കേസ് പരിഗണിക്കുന്നത് മാറ്റി. കേസ് മാര്‍ച്ച് 24-ന് വീണ്ടും പരിഗണിക്കും. കോഴിക്കോട് ജുഡീഷ്യല്‍ മജിഷ്ട്രേറ്റ് കോടതി നാല് ആണ് കേസ് പരിഗണിച്ചത്. സുരേഷ് ഗോപി കോടതിയില്‍ ഹാജരായിരുന്നില്ല.

കേസിലെ ജാമ്യനടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി കഴിഞ്ഞ ഒക്ടോബര്‍ 16-ന് സുരേഷ് ഗോപി കോടതിയില്‍ നേരിട്ട് ഹാജരായിരുന്നു. കുറ്റപത്രം റദ്ദാക്കണെമന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് സുരേഷ് ഗോപിയുടെ നീക്കം. കേസില്‍ നേരത്തെ കേന്ദ്രമന്ത്രി സമൂഹമാധ്യമങ്ങളിലൂടെ ഖേദപ്രകടനം നടത്തിയിരുന്നു. എന്നാല്‍, അത് നിരാകരിച്ചാണ് മാധ്യമപ്രവര്‍ത്തക പോലീസില്‍ പരാതി നല്‍കിയത്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE