BREAKING NEWS
dateWED 29 APR, 2026, 5:35 PM IST
dateWED 29 APR, 2026, 5:35 PM IST
back
Homeregional
regional
SREELAKSHMI
Wed Apr 29, 2026 10:38 AM IST
കടിച്ച പാമ്പിനെയും കൊണ്ട് യുവാവ് ആശുപത്രിയിൽ
NewsImage

തിരൂർ: കടിച്ച പാമ്പിനെ പിടിച്ച് കുപ്പിയിലാക്കി ആശുപത്രിയിലേക്ക് കൊണ്ടുവന്ന് യുവാവ്. മലപ്പുറം ആനപ്പടി സ്വദേശിയായ നാസിമാണ് തന്നെ കടിച്ച നീർക്കോലിയുമായി ആശുപത്രിയിൽ എത്തിയത്.

ചൊവ്വാഴ്ച വൈകീട്ടോടേയാണ് സംഭവം. വീട്ടിലേക്ക് വരുന്ന വഴിയിലാണ് നാസിമിന് പാമ്പിന്റെ കടിയേറ്റത്. ഉടൻ തന്നെ പാമ്പിനെ പിടികൂടുകയായിരുന്നു. തുടർന്ന് സുഹൃത്തുക്കളോടൊപ്പം പാമ്പുമായി തിരൂർ ജില്ലാ ആശുപത്രിയിൽ എത്തി.പാമ്പിനെ പരിശോധിച്ചപ്പോഴാണ് വിഷമില്ലാത്ത നീർക്കോലിയാണ് കടിച്ചത് എന്ന കാര്യം വ്യക്തമായത്. കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്തതിനാൽ ആശുപത്രിയിൽ നിരീക്ഷണത്തിൽ വെച്ച ശേഷം വിട്ടയച്ചു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE