
മേപ്പയ്യൂർ: മഞ്ഞക്കുളത്തുകൂടി വിവാഹസംഘത്തിലെ യുവാക്കളുടെ അപകടകരമായ രീതിയിൽ കാർ യാത്ര. കാറിന്റെ വിൻഡോവിലൂടെ പുറത്തേക്ക് എഴുന്നേറ്റുനിന്നായിരുന്നു യാത്ര. അഞ്ച് ആഡംബര കാറുകളിലായാണ് യുവാക്കൾ പയ്യോളി- പേരാമ്പ്ര റോഡിലൂടെ സഞ്ചരിച്ചത്.തിങ്കളാഴ്ചയായിരുന്നു സംഭവം.
വരൻ സഞ്ചരിച്ച കാറിനു മുന്നിലായിരുന്നു യുവാക്കളുടെ യാത്ര. മറ്റുള്ള വാഹനങ്ങൾക്ക് ഗതാഗത തടസ്സമുണ്ടാക്കുന്ന വിധത്തിൽ യാത്രചെയ്ത സംഭവത്തിൽ നാട്ടുകാർ പരാതി നൽകിയതോടെ അപകടകരമായ രീതിയിൽ കാർ ഓടിച്ചതിന് മേപ്പയ്യൂർ പോലീസ് കേസെടുത്തു.നരക്കോട് സ്വദേശിയുടെ വിവാഹത്തിനാണ് ഇത്തരത്തിൽ യാത്ര നടത്തിയതെന്ന് പോലീസ് പറഞ്ഞു. വാഹനം ഹാജരാക്കാനും നിർദേശിച്ചിട്ടുണ്ട്. മോട്ടോർ വാഹനവകുപ്പും സംഭവത്തിൽ അന്വേഷണം തുടങ്ങി.