BREAKING NEWS
dateSAT 3 OCT, 2026, 5:00 PM IST
dateSAT 3 OCT, 2026, 5:00 PM IST
back
Homeregional
regional
SREELAKSHMI
Sat Oct 03, 2026 09:50 AM IST
പേരാമ്പ്ര മോർഫിംഗ് കേസ്; അധ്യാപികമാർക്ക് പുറമെ സഹപാഠികളുടെ ചിത്രങ്ങളും മോർഫ് ചെയ്തതായി സംശയം
NewsImage

പേരാമ്പ്ര: പേരാമ്പ്രയിൽ അധ്യാപികമാരുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച പ്ളസ് ടു വിദ്യാർത്ഥികൾ സഹപാഠികളുടെ ചിത്രങ്ങളും മോർഫ് ചെയ്തതായി സംശയം. സംഭവത്തിൽ കൂടുതൽ ഇരകളുണ്ടെന്ന സംശയത്തിൽ അന്വേഷണം വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. 

ചിത്രങ്ങൾ മോർഫ് ചെയ്ത വിദ്യാർത്ഥികളെ സ്‌കൂളിൽ വരുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ട്. ഇവരെ ഉടൻ സസ്‌പെൻഡ് ചെയ്യുമെന്ന് വിവരമുണ്ട്.മോർഫ് ചെയ്ത ചിത്രങ്ങൾ ടെലിഗ്രാമിലാണ് പ്രചരിപ്പിച്ചത്. ജൂലായിൽ നടന്ന സംഭവത്തിന്റെ വിവരങ്ങൾ ഇപ്പോഴാണ് പുറത്ത് വരുന്നത്. അദ്ധ്യാപികമാരുടെ ചിത്രങ്ങൾ കണ്ട മറ്റ് വിദ്യാർത്ഥികൾ ഇക്കാര്യം സ്‌കൂളിൽ അറിയിക്കുകയായിരുന്നു. മോർഫ് ചെയ്തതിനുള്ള കാരണം വ്യക്തമല്ല. ഏത് ആപ്പിലും ടൂളുകൾ ഉപയോഗിച്ചും ചെയ്തതാണെന്നതിലും അന്വേഷണം നടക്കുന്നുണ്ട്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE
‌
‌
‌
‌