BREAKING NEWS
dateMON 28 SEPT, 2026, 7:46 PM IST
dateMON 28 SEPT, 2026, 7:46 PM IST
back
Homeregional
regional
SREELAKSHMI
Sun Sep 27, 2026 10:52 AM IST
പുലിയുടെ സാന്നിധ്യം; നാദാപുരത്ത് പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്, ഇന്ന് മാസ് ഓപറേഷൻ
NewsImage

നാദാപുരം: കുമ്മങ്കോട്ടെ വിദ്യാർഥിയെ ആക്രമിച്ചു പരിക്കേൽപ്പിച്ച പുലിയെ ഇന്നലെ രാവിലെ വീടിന് സമീപം കണ്ടതായി യുവാവ് വ്യക്തമാക്കിയതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. ഇന്നലെ വൈകീട്ട് പുലിയുടെ സാന്നിധ്യം ഉടൻ കണ്ടെത്തി ജനങ്ങളുടെ ഭയാശങ്കകൾ പരിഹരിക്കണമെന്ന് സ്ഥലത്ത് എത്തിച്ചേർന്ന നാട്ടുകാർ ആവശ്യപ്പെട്ടു. രണ്ട് ദിവസമായി സമീപത്ത് കൂട് സ്ഥാപിച്ചിട്ടുണ്ടെങ്കിലും പുലി കയറിയിട്ടില്ല. ഇതിനിടയിലാണ് ഇന്നലെ ഏരത്ത് ഹാരിസ് എന്ന യുവാവ് വീട്ടിന് പിറക് വശത്തെ പറമ്പിൽ പുലിയെ നേരിട്ടു കണ്ടതായി ഉറപ്പിച്ചു പറയുന്നത്.

പ്രതിഷേധയോഗത്തിൽ ചെറുവാംകണ്ടി റഷീദ്, ടി. ബാബു, സി.എച്ച്.ബാലകൃഷ്ണൻ, ഫസൽ നാദാപുരം, സി.കെ.മഹ്മൂദ് ഹാജി, ചാലിൽ സിദ്ദീഖ്, എ.കെ.അജിത്ത് തുടങ്ങിയവർ സംസാരിച്ചു.പുലിയെ കണ്ടെത്താനുളള നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി സബ് കലക്ടർ അർച്ചന, ഡി.എഫ്.ഒ, നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ.സഫീറ, കെ.എം. അഭിജിത്ത് എം.എൽ.എയുടെ പി.എ. അഖിൽ എന്നിവരുടെ സാന്നിധ്യത്തിൽ പ്രധാനപ്പെട്ട ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ഉച്ചയോടെ ഗ്രാമപഞ്ചായത്തിൽ ചേർന്നു.

പുലിയെ കണ്ടെത്താനുളള ശ്രമത്തിന്റെ ഭാഗമായി ഞായറാഴ്ച വനം വകുപ്പിന്റെയും പൊലീസിന്റെയും നേത്യത്വത്തിൽ കുമ്മങ്കോട് ഭാഗത്ത് മാസ് ഓപറേഷൻ നടത്താൻ തീരുമാനിച്ചു. പുലിയുടെ സാന്നിധ്യം കണ്ട ദിവസങ്ങളിൽ ഉപയോഗിച്ച തെർമൽ ഡ്രോൺ ഉൾപ്പടെയുളള അത്യാധുനിക സംവിധാനങ്ങൾ വീണ്ടും ഇതിനായി ഉപയോഗിക്കും. സർവ്വായുധ സജ്ജമായി നടത്തുന്ന ഓപറേഷനിൽ ജനങ്ങളുടെ പങ്കാളിത്വം സ്വീകരിക്കേണ്ടതില്ലെന്നും പരിസര പ്രദേശങ്ങളിലേക്ക് ജനങ്ങൾ വരേണ്ടതില്ലെന്നും യോഗത്തിൽ തീരുമാനിച്ചു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE
‌
‌
‌
‌