BREAKING NEWS
dateSUN 19 JAN, 2025, 9:21 AM IST
dateSUN 19 JAN, 2025, 9:21 AM IST
back
Homeregional
regional
SREELAKSHMI
Wed Jan 15, 2025 09:11 AM IST
മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിന് മുമ്പ് കൈയനക്കി ;പവിത്രൻ തിരികെ ജീവിതത്തിലേക്ക്
NewsImage

പിണറായി(കണ്ണൂര്‍): മരിച്ചെന്ന് വിധിയെഴുതിയ 67-കാരന് മോര്‍ച്ചറിയിലേക്ക് മാറ്റുന്ന വഴിയില്‍ പുതുജീവന്‍. പാച്ചപ്പൊയ്ക വനിതാ ബാങ്കിന് സമീപം പുഷ്പാലയത്തില്‍ വെള്ളുവക്കണ്ടി പവിത്രനാണ് മരണത്തില്‍നിന്ന് തലനാരിഴയ്ക്ക് ജീവിതം തിരികെപ്പിടിച്ചത്. പക്ഷാഘാതവും ശ്വാസകോശ സംബന്ധമായ അസുഖവും കാരണം തിങ്കളാഴ്ച പുലര്‍ച്ചെയാണ് മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.

വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. എന്നാല്‍, ആരോഗ്യനിലയില്‍ പുരോഗതിയില്ലാത്തതിനാല്‍ വെന്റിലേറ്ററിന്റെ സഹായം ഒഴിവാക്കുകയാണെന്ന് തിങ്കളാഴ്ച വൈകീട്ട് ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചു. മരണം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് വിവരം ആശുപത്രിയില്‍ കൂടെയുണ്ടായിരുന്നവര്‍ നാട്ടുകാരെയും ബന്ധുക്കളെയും വിളിച്ചറിയിച്ചു.

തിങ്കളാഴ്ച വൈകീട്ട് 6.30-ന് മംഗളൂരുവില്‍നിന്ന് പവിത്രനെയും കൊണ്ട് ആംബുലന്‍സ് നാട്ടിലേക്ക് തിരിച്ചു. രാത്രി വൈകിയതിനാല്‍ 'മൃതദേഹം' കണ്ണൂരിലെ എ.കെ.ജി. ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റാനായിരുന്നു തീരുമാനം.രാത്രി 11.30-ഓടെ ആംബുലന്‍സിന്റെ വാതില്‍ തുറന്ന് മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിനിടെയായിരുന്നു ആശുപത്രി അറ്റന്‍ഡര്‍ ജയനും ബന്ധുവായ സി.അര്‍ജുനനും പവിത്രന്റെ കൈയനക്കം ശ്രദ്ധിച്ചത്. വളരെപ്പെട്ടെന്ന് ഡോക്ടര്‍മാരും സംഘവുമെത്തി. തുടര്‍ന്ന് നടന്ന പരിശോധനയില്‍ ജീവനുണ്ടെന്ന് സ്ഥിരീകരിച്ചു. ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. 

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE