BREAKING NEWS
dateTHU 19 JUN, 2025, 2:38 PM IST
dateTHU 19 JUN, 2025, 2:38 PM IST
back
Homeregional
regional
SREELAKSHMI
Tue Jun 17, 2025 08:31 AM IST
നിലമ്പൂരില്‍ ഇന്ന് കൊട്ടിക്കലാശം;ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കും
NewsImage

നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ചൊവ്വാഴ്ച അവസാനിക്കും. ബുധനാഴ്ച ശബ്ദകോലാഹലങ്ങളില്ലാതെയാകും വോട്ടഭ്യര്‍ഥന. പുതിയ എംഎല്‍എയെ തീരുമാനിക്കാന്‍ വ്യാഴാഴ്ച വോട്ടര്‍മാര്‍ വിധിയെഴുതും.

നിയമപ്രകാരം, വോട്ടെടുപ്പ് തുടങ്ങുന്നതിന് 48 മണിക്കൂര്‍ മുന്‍പ് പരസ്യപ്രചാരണം അവസാനിപ്പിക്കണം. ചൊവ്വാഴ്ച വൈകീട്ട് ആറിനാണ് പരസ്യപ്രചാരണത്തിന് തിരശ്ശീലവീഴുക. അതോടെ നിയമവിരുദ്ധമായ സംഘംചേരല്‍, പൊതുയോഗങ്ങള്‍ സംഘടിപ്പിക്കല്‍, മൈക്ക് അനൗണ്‍സ്മെന്റ്, ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയുള്ള പ്രദര്‍ശനം, സംഗീതപരിപാടികളോ മറ്റു വിനോദപരിപാടികളോ സംഘടിപ്പിച്ച് പ്രചാരണം നടത്തല്‍ തുടങ്ങിയവയ്ക്ക് വിലക്കുണ്ട്. ഈ സമയം അവസാനിച്ചയുടന്‍ പ്രചാരണത്തിനായി പുറത്തുനിന്നെത്തിയ മുഴുവന്‍ രാഷ്ട്രീയപ്രവര്‍ത്തകരും നേതാക്കളും മണ്ഡലം വിട്ടുപോകണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ കളക്ടര്‍ വി.ആര്‍. വിനോദ് അറിയിച്ചു.

രാഷ്ട്രീയകേരളം ഒന്നിച്ചൊന്നായ് തമ്പടിച്ചു നടത്തിയ അതിതീവ്ര പ്രചാരണത്തിന് നിലമ്പൂരില്‍ ചൊവ്വാഴ്ച കൊട്ടിക്കലാശം. ബുധനാഴ്ച അടിയൊഴുക്കുകളുറപ്പിക്കുന്നതിന്റെയും കൂട്ടിക്കിഴിക്കലിന്റെയും നിശ്ശബ്ദപ്രചാരണം. വ്യാഴാഴ്ച നിലമ്പൂരിന്റെ ചൂണ്ടുവിരലില്‍ മഷിയടയാളം പതിയും. 23-ന് വോട്ടെണ്ണല്‍.തദ്ദേശ തിരഞ്ഞെടുപ്പിനും നിയമസഭാതിരഞ്ഞെടുപ്പിനും മുന്‍പേ നടക്കുന്ന സെമിഫൈനല്‍ എന്ന പ്രാധാന്യത്തോടെയാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിനെ മുന്നണികള്‍ കണ്ടത്. 

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE