BREAKING NEWS
dateWED 18 JUN, 2025, 9:42 PM IST
dateWED 18 JUN, 2025, 9:42 PM IST
back
Homeregional
regional
SREELAKSHMI
Wed Jun 18, 2025 09:17 AM IST
മുക്കാളിയിൽ ദേശീയ പാതയിലെ കുഴിയിൽ വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം
NewsImage

വടകര : ചോമ്പാല ദേശീയപാതയില്‍ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ആവിക്കര ക്ഷേത്രത്തിന് സമീപം താഴെ തോട്ടത്തില്‍ മാതാസ് ഭവനത്തില്‍ ടി.ടി. നാണു (61) ആണ് മരിച്ചത്. മുക്കാളി കെഎസ്ഇബി ഓഫീസിന് സമീപം ചൊവ്വാഴ്ച ഉച്ചയ്ക്കാണ് അപകടം.

കനത്ത മഴയില്‍ വെള്ളം കയറിയ കുഴിയില്‍ ആക്റ്റീവ ഇരുചക്ര വാഹനം മറിഞ്ഞ് വിഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ മാഹി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഭാര്യ: ബീന. മക്കള്‍: അഗിന, അനുരാഗ്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE