BREAKING NEWS
dateMON 27 JUL, 2026, 1:22 PM IST
dateMON 27 JUL, 2026, 1:22 PM IST
back
Homeregional
regional
SREELAKSHMI
Sun Jul 26, 2026 03:55 PM IST
എം.ഡി.എം.എ കേസ്: പേരാമ്പ്രയിൽ പിടിയിലായ അധ്യാപികയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു
NewsImage

പേരാമ്പ്ര: പേരാമ്പ്രയിൽ എംഡിഎംഎയുമായി അറസ്റ്റിലായ അധ്യാപിക കീർത്തനയെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. പേരാമ്പ്ര ബി.ആർ.സി.യിലെ സ്പെഷലിസ്റ്റ് അധ്യാപികയായ കീർത്തനയെ പിരിച്ചുവിടാൻ സമഗ്ര ശിക്ഷാ കേരള (എസ്.എസ്.കെ.) സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടറാണ് നിർദേശം നൽകിയത്. കേസിൽ കഴിഞ്ഞദിവസം പിടിയിലായ ചെരുവാളൂർ സ്കൂളിലെ അധ്യാപിക കാവ്യയെയും സർവീസിൽ നിന്ന് പുറത്താക്കും.

അധ്യാപിക എന്ന പരിവേഷം മറയാക്കി വ്യാപകമായി എംഡിഎംഎ വിറ്റഴിച്ച ഇരുവരും ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടുകൾ നടത്തിയതായി പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളിൽ ഇതിനുള്ള തെളിവുകളും ലഭിച്ചിട്ടുണ്ട്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE