BREAKING NEWS
dateSAT 18 JUL, 2026, 10:18 PM IST
dateSAT 18 JUL, 2026, 10:18 PM IST
back
Homeregional
regional
SREELAKSHMI
Sat Jul 18, 2026 11:06 AM IST
ഫിറ്റ്നസില്ല; കൊയിലാണ്ടിയില്‍ സ്‌കൂള്‍ അടച്ചുപൂട്ടി
NewsImage

കൊയിലാണ്ടി: ഫിറ്റ്നസില്ലാത്തതിനെ തുടര്‍ന്ന് സ്‌കൂള്‍ അടച്ചുപൂട്ടി. കൊയിലാണ്ടി പുളിയഞ്ചേരിയിലാണ് സംഭവം. പുളിയഞ്ചേരി സൗത്ത് എല്‍പി സ്‌കൂളാണ് അടച്ചുപൂട്ടിയത്.ഫിറ്റ്നസില്ലാത്തതിനെ തുടര്‍ന്ന് രണ്ട് ദിവസമായി സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നില്ല. 

ഫിറ്റ്നസ് ഇല്ലാത്തതിനെ തുടര്‍ന്ന് നഗരസഭ സ്‌കൂളിന് ഒരു മാസം മുമ്പ് നോട്ടീസ് നല്‍കിയിരുന്നു. സ്‌കൂള്‍ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കണമെന്ന് അറിയിച്ച് സ്‌കൂള്‍ മാനേജ്‌മെന്റിനാണ് നഗരസഭ നോട്ടീസ് നല്‍കിയത്.സ്‌കൂളിന്റെ മൂന്ന് കെട്ടിടങ്ങളും സുരക്ഷിതമല്ലെന്നാണ് നഗരസഭയുടെ കണ്ടെത്തൽ. രണ്ട് കെട്ടിടങ്ങള്‍ ഓടിട്ടതും ഒരെണ്ണം ആസ്ബറ്റോസ് മേഞ്ഞതുമാണ്. ഇതില്‍ രണ്ട് കെട്ടിടങ്ങള്‍ ഓടുകള്‍ പൊട്ടി ഉള്ളിലേക്ക് വെള്ളമിറങ്ങുന്ന അവസ്ഥയിലാണ്.നിലവില്‍ കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാന്‍ താത്കാലിക കെട്ടിടം കണ്ടെത്താനായി നഗരസഭാ കൗണ്‍സിലും പിടിഎയും അടിയന്തര യോഗം ചേര്‍ന്ന് ബദല്‍ സംവിധാനങ്ങള്‍ ആലോചിക്കുന്നുണ്ട്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE