BREAKING NEWS
dateTUE 14 JUL, 2026, 4:33 PM IST
dateTUE 14 JUL, 2026, 4:33 PM IST
back
Homeregional
regional
SREELAKSHMI
Tue Jul 14, 2026 09:04 AM IST
വിവാഹം കഴിഞ്ഞിട്ട് നാല് മാസം; സ്‌കൂൾ അധ്യാപിക വീടിനുള്ളിൽ മരിച്ചനിലയിൽ
NewsImage

ബംഗളൂരു: വിവാഹം കഴിഞ്ഞ് നാലാം മാസം സ്‌കൂൾ അദ്ധ്യാപികയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബംഗളൂരുവിലെ സ്വകാര്യ സ്‌കൂളിൽ ജോലി ചെയ്തിരുന്ന ശ്വേത (25) ആണ് മരിച്ചത്. ഭർത്താവും ഭർതൃസഹോദരിയുമാണ് തന്റെ മരണത്തിന് ഉത്തരവാദികളെന്ന് വ്യക്തമാക്കുന്ന ശ്വേതയുടെ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.നാല് മാസം മുൻപ് പ്രണയിച്ച് വിവാഹിതയായ ശ്വേത തുടക്കം മുതൽ തന്നെ ഭർത്താവിൽ നിന്നും ഇയാളുടെ മൂത്ത സഹോദരിയിൽ നിന്നും പീഡനങ്ങൾ നേരിടേണ്ടി വന്നിരുന്നുവെന്നാണ് ബന്ധുക്കളിൽ നിന്നും പൊലീസിന് ലഭിച്ച വിവരം. 

ശ്വേതയുടെ ആത്മഹത്യാക്കുറിപ്പിലും ഭർതൃവീട്ടുകാരുടെ ഉപദ്രവങ്ങളെക്കുറിച്ച് പറയുന്നുണ്ട്.'അവരെ ശിക്ഷിക്കാതെ വിടരുത് അമ്മാ...' മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് വികാരനിർഭരമായ വരികളാണ് ശ്വേത കുറിച്ചിരിക്കുന്നത്. 'ഞാൻ മരിക്കുകയാണെങ്കിൽ അവരെ ശിക്ഷിക്കാതെ വിടരുത് അമ്മാ. ഞാൻ തെറ്റ് ചെയ്തു, എന്നോട് ക്ഷമിക്കണം. എനിക്ക് ഇനി ജീവിക്കാൻ ആഗ്രഹമില്ല. ദയവുചെയ്ത് എന്നെ ആരും കുറ്റപ്പെടുത്തരുത്' -ശ്വേത കുറിച്ചു

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE