ആലപ്പുഴ: കളർകോട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ആറ് മെഡിക്കൽ വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ വാഹന ഉടമയ്ക്കെതിരെ കേസെടുത്തു. വിദ്യാർത്ഥികൾ വാടകയ്ക്കെടുത്ത ടവേര കാറിന്റെ ഉടമ കാക്കാഴം സ്വദേശി ഷാമിൽ ഖാനെതിരെയാണ് മോട്ടോർ വാഹന നിയമപ്രകാരം കേസെടുത്തിരിക്കുന്നത്. ഇയാൾ വിദ്യാർത്ഥികൾക്ക് കാർ നിയമവിരുദ്ധമായി വാടകയ്ക്ക് നൽകിയതാണെന്ന് കണ്ടെത്തി. മോട്ടോർ വാഹന വകുപ്പ് കോടതിയിൽ റിപ്പോർട്ട് നൽകും. ആലപ്പുഴ എൻഫോഴ്സ്‌മെന്റ് ആർടിഒ ആർ രമണനാണ് കേസെടുത്തത്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്. വണ്ടാനം മെഡിക്കൽ കോളേജിലെ ഒന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. 11 പേരായിരുന്നു കാറിലുണ്ടായിരുന്നത്.