കൊച്ചി: ശബരിമലയിൽ നടൻ ദിലീപ് വിഐപി പരിഗണനയിൽ ദർശനം നടത്തിയ സംഭവത്തിൽ വിമർശനവുമായി ഹൈക്കോടതി. വിഷയം ചെറുതായി കാണാനാകില്ലെന്ന് പറഞ്ഞ കോടതി, ദേവസ്വം ബോർഡിനോട് വിശദീകരണം തേടി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഹാജരാക്കാനും കോടതി നിർദേശിച്ചു. ഇന്ന് ഉച്ചയ്ക്ക് മറുപടി അറിയിക്കണമെന്നാണ് ദേവസ്വം ബോർഡിന് ഹൈക്കോടതി നിർദേശം നൽകിയിരിക്കുന്നത്.
ഇന്നലെയാണ് നടൻ ദിലീപ് ശബരിമലയിൽ ദർശനം നടത്തിയത്. രാത്രി നട അടയ്ക്കുന്നതിന് തൊട്ടുമുമ്പായിരുന്നു സംഭവം. ഹരിവരാസനം പൂർത്തിയായി നടയടച്ച ശേഷമാണ് ദിലീപ് മടങ്ങിയത്. കഴിഞ്ഞ വർഷങ്ങളിലും ദിലീപ് ശബരിമല ദർശനം നടത്തിയിരുന്നു. ദിലീപിന് വിഐപി പരിഗണന ലഭിച്ചോ എന്നാണ് ഹൈക്കോടതി ഇപ്പോൾ പരിശോധിക്കുന്നത്