വടകര: കരിമ്പനപ്പാലത്ത് റെയില്‍പാളത്തിനു സമീപം യുവാവിന്റെ മൃതദേഹം കാണപ്പെട്ടു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കടവത്തൂര്‍ സ്വദേശിയാണെന്ന് സംശയിക്കുന്നു. രാവിലെ ഒമ്പത് മണിയോടെയാണ് മൃതദേഹം കാണപ്പെട്ടത്.
ട്രെയിനില്‍ നിന്ന് വീണതാണെന്നു കരുതുന്നു. കടവത്തൂര്‍ അമേഗ് എന്ന പേരിലുള്ള ആധാര്‍ കാര്‍ഡ് മൃതദേഹത്തില്‍ നിന്ന് ലഭിച്ചതായി വടകര പോലീസ് അറിയിച്ചു. രാവിലെ ആക്രിസാധനങ്ങള്‍ പെറുക്കാനെത്തിയ ആളാണ് മൃതദേഹം കണ്ടത്.