
കൊയിലാണ്ടി: വാഹനാപകടത്തിൽ ഒരാൾ മരിച്ചു. കണ്ണൂർ മട്ടന്നൂർ സ്വദേശി ഓമന (50) ആണ് മരിച്ചത്. മട്ടന്നൂരിൽ നിന്നും കോഴിക്കോട് എംവിആർ കാൻസർ സെന്ററിലേക്ക് പോകുന്ന കാറും എതിർ ദിശയിൽ വന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.
രാവിലെ 6:50 ഓടെയാണ് അപകടം. കാറിലുണ്ടായിരുന്ന മട്ടന്നൂർ സ്വദേശികളായ രമണി, ഷെറിൻ എന്നിവർക്ക് പരിക്കേറ്റു. ഇവർ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.